തിരുവനന്തപുരം: തിരുവനന്തപുരം പുതുക്കുറിച്ചി മുസ്ലീം പള്ളിക്കു എതിര്‍വശത്തെ കടല്‍ തീരത്ത് ഭീമന് തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. ഇത് കൊലയാളി തിമിംഗലത്തിന്റെ ജഡമാണെന്നാണ് വിദഗ്ഘരുടെ വിലയിരുത്തല്‍. തീരത്തടിഞ്ഞ തിമിംഗലത്തിനെ പരിശോധിച്ച കടല്‍ സസ്തനി വിദഗ്ധ ഡോ ദിപാനി സുതാരിയ, കേരള സര്‍വകലാശാലയുടെ അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി പ്രഫ ബിജു കുമാര്‍ എന്നിവരാണ് ഇതു കൊലയാളിത്തിമിംഗലം ആണെന്ന് കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് പുതുക്കുറിച്ചി പൗരസമിതി തീരത്ത് കൂറ്റന്‍ തിമിംഗലത്തെ തിരയില്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ടത്. കൊലയാളി തിമിംഗലം കേരളത്തീരത്ത് ആദ്യമായാണ് അടിയുന്നതെന്ന് വിദ്ഗധര്‍ പറഞ്ഞു. പുതുക്കുറിച്ചിയില്‍ അടിഞ്ഞത് ആണ് തിമിംഗലമാണെന്ന് വിദ്ഗധര്‍ കണ്ടെത്തി. ഇതിന് 12 അടി നീളവും 3 ടണ്‍ ഭാരവും ഉണ്ട്.
ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളിലും ചില കിഴക്കന്‍ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ തീരക്കടലിലുമാണ് കൊലയാളി തിമിംഗലത്തിന്റെ സാന്നിധ്യം കണ്ടുവരുന്നത്. ഡോള്‍ഫിനുകള്‍, സ്രാവുകള്‍ എന്നിവയാണ് ഈ തിമിംഗലത്തിന്റെ ഭക്ഷണം. അതുകൊണ്ടാണ് പ്രാചീനസമുദ യാത്രികരും മത്സ്യത്തൊഴിലാളികളുമൊക്കെ ഈ തിമിംഗലത്തെ കൊലയാളിത്തിമിംഗലം എന്ന പേരു നല്‍കിയത്.
എന്നാല്‍ പല്ലുള്ള തിമിംഗലങ്ങള്‍ ആയ ഇവ ഡോള്‍ഫിന്‍ കുടുംബത്തിലെ ഏറ്റവും വലിയ കടല്‍ ജീവിയാണ്. ഇതോടെ സംസ്ഥാനത്ത് നിന്ന് കണ്ടെത്തുന്ന കടല്‍ജീവികളുടെ എണ്ണം 13 ആയി. തീരത്തടിയുന്ന കടല്‍ സസ്തനികളുടെ മാംസ സാംപിളുകള്‍, അളവ്, അസ്ഥികൂടം എന്നിവ ശേഖരിക്കുക വഴി പുതിയ ജനിതക മാപ്പിങ് സംവിധാനം ഉപയോഗിച്ച് ഇവയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും എന്നാണ് വിദ്ഗധരുടെ വിലയിരുത്തല്‍.