കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂര്‍ വാകയാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുവളപ്പില്‍ സ്ഫോടനം. ചങ്ങരത്ത് കണ്ടി സുഭാഷിന്റെ വീട്ടുവളപ്പിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ സുഭാഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സുഭാഷിന്റെ വീടിന്റെ പിന്‍വശത്താണ് ഉഗ്ര ശബ്ദത്തില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടന ശബ്ദം കേട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ഉടനെ വടകരയില്‍ നിന്നും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
സുഭാഷ് നേരത്തെ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ സുഭാഷ് ജോലിക്കു പോയ സമയത്താണ് സ്ഫോടനമുണ്ടായതെന്നും ഇയാള്‍ക്ക് സംഭവുമായി ബന്ധമില്ലെന്നുമാണ് ആര്‍എസ്എസ് നല്കുന്ന വിശദീകരണം.