തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഓഗസ്റ്റ് നാല് മുതല്‍ ഏഴു വരെയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ചേക്കും.
മുന്‍കരുതലെന്ന നിലയില്‍ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ-ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 4ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഓഗസ്റ്റ് 5ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിചിട്ടുണ്ട്.
ഓഗസ്റ്റ് 6ന് മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും കാസര്‍കോട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 7ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റു ജില്ലകളില്‍ എല്ലാം അന്നേ ദിവസം യെല്ലോ അലര്‍ട്ട് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.