തിരുവന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. ജൂലൈ 26 മുതല്‍ 28 വരെ പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഒഡീഷ , മധ്യ പടിഞ്ഞാറ് അതിനോട് ചേര്‍ന്നുള്ള ആന്ധ്രാപ്രദേശ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ജൂലൈ 27 ന് രാത്രി 11.30 വരെ കൊളച്ചല്‍ മുതല്‍ ധനുഷ്കോടി വരെയുള്ള തെക്ക് തമിഴ്നാട് തീരത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുവാനും ഉപരിതല പ്രവാഹം സെക്കന്റില്‍ 50 മുതല്‍ 87 സെന്റിമീറ്റര്‍ ആവാനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി.