ജനശ്രദ്ധ നേടാന്‍ വിവാഹത്തിന് ഫോട്ടോകളിലും വീഡിയോകളിലും വ്യത്യസ്ത കൊണ്ടുവരുന്നവരാണ് മലയാളികള്‍. അതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞ് നില്‍ക്കുന്നത്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാനായി ദമ്പതികള്‍ പരീക്ഷിച്ച വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളെ കുറിച്ചുള്ള വീഡിയോ ആണ് പ്രമുഖ വാര്‍ത്താ മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അന്താരാഷ്ട്രത്തലത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ന്യൂജെന്‍ മലയാളി കല്യാണത്തെ കുറിച്ച് വീഡിയോ റിപ്പോര്‍ട്ട്. ‘ഇന്ത്യയിലെ വൈറല്‍ വിവാഹ ഫോട്ടോകള്‍’ എന്ന പേരിലാണ് ‘ബിബിസി’ വീഡിയോ തുടങ്ങുന്നത്. വിവാഹഫോട്ടോ ഷൂട്ട് ഏറ്റവുമധികം നടക്കുന്ന സംസ്ഥാനമെന്ന നിലയ്ക്കായിരിക്കും കേരളത്തില്‍ നിന്നുള്ള ദമ്പതികളെ തെരഞ്ഞെടുത്തതെന്നാണ് സൂചന.
ആലപ്പുഴ സ്വദേശികളായ അഭിജിത്ത്- നയന എന്നിവരുടെ വിവാഹഫോട്ടോ ഷൂട്ട് വിശേഷങ്ങളാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഫോട്ടോ ഷൂട്ടിന് വേണ്ടി ചിലവഴിച്ച തുക, അതിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ബിബിസി റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത്.