കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഹൈബി ഈഡന് കരുത്ത് പകരുന്ന വ്യത്യസ്തമായ കുറിപ്പുമായി ഷാഫി പറമ്പില്‍ എംഎല്‍എ.
സ്നേഹം പൂക്കുന്ന സൗഹൃദമരമാണ് ഹൈബി ഈഡന്, ചങ്ക് പാര്‍ലമെന്റിലേക്ക് പോവാന്‍ ഒരുങ്ങുകയാണെന്നും എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. യുവത്വത്തിന്റെ ഭാവി നെയ്യുന്ന ജനപ്രതിനിധിയാവും ഹൈബി ഈഡന്. മതേതര ഇന്ത്യയുടെ യുവശക്തിയായി രാഹുല്‍ ഗാന്ധിക്കൊപ്പം ഹൈബി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉണ്ടാവണമെന്നും അദ്ദേഹം കുറിച്ചു.