കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം വൈകുന്നതിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി ആക്ഷന്‍ കൗണ്‍സില്‍. ഏപ്രില്‍ ആറിന് സമരം തുടങ്ങാനാണ് ആലോചന. സമരം എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ തിങ്കളാഴ്ചത്തെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
കന്യാസ്ത്രീ നല്കിയ പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യമനുവദിച്ചതോടെ കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന നിലയായി. കുറ്റപത്രം നവംബറില്‍ തന്നെ അന്വേഷണ സംഘം തയ്യാറാക്കിയതാണ്.
അതേസമയം, സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിനെതിരെ കുറവിലങ്ങാടത്തെ കന്യാസ്ത്രീമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.