തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ എന്‍ഡിഎയുടെ ഉന്നത നേതാവും വയനാട്ടില്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പിസി ജോര്‍ജിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ എന്‍ഡിഎ തീരുമാനമെടുത്തിട്ടില്ലെന്നും വിഷയം ഇന്നലെ നടന്ന എന്‍ഡിഎ യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
അതേസമയം, ഇത്തവണത്തെ ലോകസഭാ സീറ്റില്‍ മത്സരിക്കുമെന്ന് മാത്രമല്ല, പത്തനംതിട്ടയില്‍ ബിജെപി പിന്തുണ കിട്ടിയാല്‍ വാങ്ങുമെന്നും ബിജെപിയെ മോശം പാര്‍ട്ടിയായി കാണുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.