പത്തനംതിട്ട: കെ സുരേന്ദ്രന് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാവും. അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആരംഭിക്കും.
രാവിലെ പതിനൊന്നിന് കെ സുരേന്ദ്രന് ജില്ലയില്‍ എത്തും. ട്രെയിനില്‍ തിരുവല്ലയിലെത്തുന്ന സുരേന്ദ്രന് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കും. തുടര്‍ന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് സുരേന്ദ്രന് പിന്തുണ തേടും.
അടുത്ത ദിവസം വിപുലമായ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംഘടിപ്പിക്കാനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെ വൈകീട്ടോടെയാണ് കെ സുരേന്ദ്രനെ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അതേസമയം, പത്തനംതിട്ടയില്‍ വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.