കോട്ടയം: കോണ്‍ഗ്രസ് പട്ടികയില്‍ ആശയക്കുഴപ്പമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ലോക്സഭയിലേക്ക് മത്സരിക്കാന്‍ തനിക്ക് ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദമില്ലെന്നും താന്‍ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ കേന്ദ്രതിരഞ്ഞെടുപ്പ് സമിതി ഇപ്പോഴും തുടരുകയാണ്. യോഗത്തിനു ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. മൂന്ന് മണ്ഡലങ്ങളില്‍ പ്രഖ്യാപനം നീട്ടിവയ്ക്കുമെന്നാണ് സൂചന. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് വയനാട്,ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ പ്രഖ്യാപനം പിന്നീടുണ്ടാകും.
വടകരയിലേക്ക് കോണ്‍ഗ്രസ് രാജ്മോഹന്‍ ഉണ്ണിത്താനെ പരിഗണിക്കുന്നു. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായി ആന്റോ ആന്റണിയെ തീരുമാനിച്ചതായാണ് അറിയുന്നത്. വയനാടിനെച്ചൊല്ലി തര്‍ക്കം തുടരുകയാണ്. ഷാനിമോള്‍ ഉസ്മാനെ മല്സിപ്പിക്കാന് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും നിര്‍ദേശിച്ചു. എന്നാല്‍ ടി സിദ്ദിഖിന്റെ പേരാണ് ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയും മുല്ലപ്പളളി രാമചന്ദ്രനും കെസി വേണുഗോപാലും മല്‍സരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമിതി തുടരുന്നതിന് മുന്‍പ് വ്യക്തമാക്കിയിരുന്നു.