തിരുവനന്തപുരം: വേനല്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ മനുഷ്യര്‍ക്കൊപ്പം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ദാഹമകറ്റാന്‍ വെള്ളം ലഭ്യമാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ചൂടു കൂടിയതോടെ കുടിവെള്ള സ്രോതസ്സുകള്‍ പലതും വറ്റി വരണ്ട സ്ഥിതിയിലാണ്. ദാഹമകറ്റാനായി വെള്ളം തേടി വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുവാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ വനം വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ശുദ്ധ ജല ലഭ്യത ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വരള്‍ച്ചയെ മറികടക്കുന്നതിനുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്ഥാപനം മുതല്‍ ജില്ലാ തലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കണം എന്നും ജലവിതരണം ഉറപ്പു വരുത്തുവാന്‍ ജലവിഭവ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ സേനയ്ക്ക് രൂപം നല്‍കണമെന്നും കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.