കോട്ടയം: കെവിന് വധക്കേസ് പ്രതിയില്‍നിന്നു കോഴ വാങ്ങിയ സംഭവത്തില്‍ എഎസ്ഐ ടിഎം ബിജുവിനെ പിരിച്ചുവിട്ടു. അന്വേഷണത്തിലെ കൃത്യവിലോപത്തിന്റെ പേരിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഒപ്പം ഗാന്ധിനഗര്‍ മുന്‍ എസ്ഐ എംഎസ് ഷിബുവിനെ സര്‍വീസില്‍നിന്നു പുറത്താക്കും. സിപിഒ എംഎന്‍ അജയകുമാറിന്റെ ഇന്‍ക്രിമെന്റ് മൂന്നു വര്‍ഷം പിടിച്ചുവയ്ക്കും.
കെവിന് വധക്കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയതായും അന്വേഷണം അട്ടിമറിച്ചതായും നേരത്തേ പുറത്തുവന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഐജി വിജയ് സാഖറെയാണ്. കോട്ടയത്ത് പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന് പി ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ടാണു നടപടികള്‍.
നേരത്തേ ഡ്രൈവറായിരുന്ന എംഎന്‍ അജയകുമാറിന്റെ 3 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കിയിരുന്നു. ബിജുവിനും അജയകുമാറിനും എതിരെയുള്ള കുറ്റം കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍നിന്ന് 2000 രൂപ കോഴ വാങ്ങിയെന്നാണ്. ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എഎസ്ഐ ടിഎം ബിജുവിന് അറിയാമായിരുന്നെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.