തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സംസ്ഥാന ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. വന്‍ നാശനഷ്ടം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പണംകണ്ടെത്താന്‍ ഉത്പന്നങ്ങളുടെ നികുതി ഒരുശതമാനം കൂട്ടും. എന്നാല്‍, ജിഎസ്ടിയില്‍ അഞ്ചുശതമാനം നിരക്ക് ബാധകമായ ഉത്പന്നങ്ങള്‍ക്ക് ഈ വര്‍ധന ബാധകമാക്കില്ല.
അതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കില്ല. അതേസമയം ഒരു ശതമാനം അധികം നികുതി നല്കേണ്ടിവരുന്നതിനാല് മറ്റ് സാധനങ്ങളുടെ വില കൂടും. ഏതൊക്കെ ഉത്പന്നങ്ങള്‍ക്ക് സെസ് ബാധകമാകുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കും. പിണറായി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റാണിത്. കൂടാതെ തോമസ് ഐസക് അവതരിപ്പിക്കുന്ന പത്താമത്തെ ബജറ്റും കൂടിയാണ്.
പ്രധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പരിഷ്കരിച്ച് 45 ലക്ഷം കുടുംബങ്ങള്‍ക്ക് ആനുകൂല്യം കിട്ടുന്ന കാരുണ്യ ആരോഗ്യസംരക്ഷണ പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കും. ണിത്. ഇതാനായി വര്‍ഷം 1200 കോടി രൂപ നീക്കിവെക്കും.