കൊച്ചി: എറണാകുളം- തൃശ്ശൂര്‍ പാതയില്‍ മിക്ക ട്രെയിനുകളും വൈകിയോടാന്‍ സാധ്യത. ഇടപ്പളളി റെയില്‍വെ പാതയില്‍ ഇന്ന് അറ്റകുറ്റപ്പണി ആരംഭിക്കുന്നതാണ് ട്രെയിനുകള്‍ വൈകാന്‍ കാരണം. മൂന്നുദിവസത്തേയ്ക്ക് രണ്ടുമണിക്കൂര്‍ നിയന്ത്രണമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 24 വരെ നീളാനും സാധ്യതയുണ്ട്.
പല ദീര്‍ഘദൂര ട്രെയിനുകളും നാലു മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. അതേസമയം, മൂന്‍കൂട്ടി അറിയിപ്പു നല്‍കിയാണ് പണി എന്നതാണ് റെയില്‍വെയുടെ വിശദീകരണം. നിലവില്‍ പല സ്റ്റേഷനുകളിലെയും അറ്റകുറ്റപ്പണികള്‍ കാരണം ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്. ഇത് യാത്രക്കാരെയും ശബരിമല തീര്‍ത്ഥാടകരെയും വലയ്ക്കുന്നുണ്ട്. അതിനിടെയാണ് പുതിയ നിയന്ത്രണവും വന്നിരിക്കുന്നത്.