പമ്പ: മണലെടുത്തതിനെ തുടര്‍ന്ന് ആഴം കൂടിയ പമ്പയുടെ ഭാഗങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം പമ്പയില്‍ കുളിക്കാനിറങ്ങിയ ആന്ധ്രാസ്വദേശിയായ 10 വയസുകാരന് മുങ്ങി മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തീര്‍ത്ഥാടകരുടെ സുരക്ഷയെ മുന്‍നിര്‍ത്തി നദിയിലിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇവിടെ 24 മണിക്കൂര്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അപകട സാധ്യതയുള്ള മേഖലകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വിവിധ ഭാഷകളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളടങ്ങുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും തീര്‍ത്ഥാടകര്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമാവുന്നത്.
കഴിഞ്ഞ പ്രളയത്തെ തുടര്‍ന്ന് പമ്പാ നദിയില്‍ വന്‍തോതില്‍ മണല്‍ അടിഞ്ഞ് കൂടിയിരുന്നു. മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ഭക്തര്‍ക്ക് നദിയിലിറങ്ങുന്നതിന് കാര്യമായ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഒഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നും മാലിന്യം നിറഞ്ഞതിനെ തുടര്‍ന്നാണ് മണല്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചത്. ഇത്തരത്തില്‍ മണല്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് ആഴം കൂടിയ ഭാഗങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.