തൃശ്ശൂര്‍: പത്താം ക്ലാസ് മുതല്‍ ട്യൂഷനെടുത്ത് ഉപരിപഠന ചെലവുകള്‍ക്ക് പണം കണ്ടെത്തി എല്‍എല്‍ബി സ്വപ്നം സഫലമാക്കിയ അനുഭവം തുറന്ന് പറഞ്ഞ് അഡ്വ വിപി റജീന.
”പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞ് റിസല് വെയ്റ്റ് ചെയ്ത് നില്‍ക്കുമ്പോഴാണ് അയലത്തെ ആസ്യാത്ത പേരക്കുട്ടി വാവ എന്ന സിനാന് ട്യൂഷന് എടുക്കണം എന്ന് പറഞ്ഞ് ആദ്യമായി വരുന്നത്,ഒരു മാസം ട്യൂഷനെടുത്തപ്പോള്‍ 100 രൂപ ഫീസ് കിട്ടി…ആ വര്‍ഷം തന്നെ പുതിയ 4 കുട്ടികളെ കൂടെ കിട്ടി….എന്റെ വീട്ടില്‍ വരുന്ന കുട്ടികള്‍ക്ക് പുറമെ പാലക്കുളത്തെ പല വീടുകളിലും പോയി കുട്ടികള്‍ക്ക് ട്യൂഷനെടുക്കല്‍ ഒരു പതിവായി മാറി…എന്റെ നാട്ടില്‍ അന്ന് പത്താം ക്ളാസ് കഴിഞ്ഞ് ഉപരിപഠനത്തിന് പോകുന്നവര്‍ വളരെ കുറവായിരുന്നു. അത് കൊണ്ട് ട്യൂഷനെടുക്കുന്ന കാര്യത്തില്‍ എന്നെ പോലുളളവര്‍ക്ക് വലിയ ഡിമാന്‍ഡ് ആയിരുന്നു….ഡിഗ്രി ഫൈനല്‍ പരീക്ഷ കഴിഞ്ഞപ്പോള്‍ മംഗലശേരിയിലെ ഇബ്രാംഹിം മാഷ് നടത്തുന്ന ലോറല്‍ ട്യൂഷന് സെന്ററില്‍ ക്ളാസെടുക്കാനും ഹോം ട്യൂഷനും എന്റെ വീട്ടിലെ ട്യൂഷനും പുറമെ ഈക്കാലയളവില്‍ ചെയ്തിരുന്നു….പത്താം ക്ളാസ് കഴിഞ്ഞുളള 11വര്‍ഷക്കാലം ഡിഗ്രിയും പിജിയും LLBയും ഞാന്‍ ചെയ്തത് ട്യൂഷനില്‍ നിന്നുളള വരുമാനത്തിലൂടെയായിരുന്നു…LLBചെയ്യുമ്പോള്‍ ചെറിയ രീതിയില്‍ LIC ഏജന്‍സിയുമുണ്ടായിരുന്നു…സംഘടനപ്രവര്ത്തനത്തിനുളള പണവും ഇങ്ങനെയാണ് കണ്ടെത്തിയത്…ഇടയ്ക്ക് ചില സര്വെകളെടുക്കാനും പോയിരുന്നു….ഞാന്‍ മാത്രമല്ല ഉപരിപഠനത്തിന് പോകുന്ന സാധാരണ വീടുകളിലെ കുട്ടികളൊക്കെ ഇത്തരത്തില്‍ സബ് ആയി ചെറിയ ജോലികള്‍ എന്തെങ്കിലും ചെയ്താണ് പഠനത്തിനുളള പണം കണ്ടെത്തുന്നത്…പക്ഷെ! അതൊന്നും മൈലേജ് കിട്ടാന്‍ വേണ്ടിയല്ല…മറിച്ച്…പഠിക്കാനുളള അതിയായ ആഗ്രഹം കൊണ്ടാണ് ചെയ്യുന്നത്….പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കാനാണ് ഞാനും പ രിശ്രമിച്ചത്….പെണ്കുട്ടികളാണേല് പത്താം ക്ളാസാകുമ്പോഴേക്കും കെട്ടിച്ച് വിടുക എന്ന സാമൂഹിക വ്യവസ്ഥയില്‍ നിന്നും രക്ഷപ്പെടാനും മൂന്നോ നാലൊ മക്കളുമായി അടുക്കളയില്‍ മാത്രം ഒതുങ്ങി ജീവിതം നരകിച്ച് പോകാതിരിക്കാനും വേണ്ടിയാണ് ഞാന്‍ കഷ്ടപ്പെട്ടത്…ശരിക്കും അതൊരു പോരാട്ടം തന്നെയായിരുന്നു… സ്വന്തം കാലില്‍ നിന്നേ ഞാന്‍ തിരിഞ്ഞ് നോക്കൂ എന്ന ബോധം…ഏത് പ്രതിസന്ധികളേയും തട്ടിമാറ്റുമെന്ന ഉറച്ച വിശ്വാസം…അത്തരത്തില്‍ സ്വന്തം നിലനില്‍പ്പിനായി പൊരുതുന്ന നിരവധി പേരെ നമുക്കു ചുറ്റും കാണാന്‍ കഴിയും….അതൊരു ഉറച്ചബോധത്തിന്റെ ഭാഗമാണ്….ഈയടുത്തിടെ മീന്‍ വില്‍ക്കുന്ന രണ്ട് പെണ്‍കുട്ടികളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു…അവരാരും മൈലേജിനായല്ല…ജീവിക്കാനാണ് പൊരുതുന്നത്…അവരെയാരെയും നിങ്ങള്‍ വാര്ത്തയാക്കിയില്ലേലും വേണ്ടില്ല…ഇല്ലാ കഥകള്‍ പ്രചരിപ്പിച്ച് സിനിമയ്ക്ക് മൈലേജ് കൂട്ടാനുളള ശ്രമമുണ്ടല്ലൊ- അതും ഒരു പാവം പെണ്‍കുട്ടിയെ ചൂഷണം ചെയ്ത്…അത് അപമാനിക്കലാണ്..പൊരുതുന്നവരെ… പ്രതിസന്ധിയില്‍ തളരാതെ നിന്ന് പോരാടുന്നവരെ അപമാനിക്കല്‍….”