മലപ്പുറം: സ്കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ എത്തിച്ച പ്രത്യേകതരം ലഹരി സ്പ്രേ മലപ്പുറത്ത് നിന്ന് പിടികൂടി. തിരൂര്‍ കൂട്ടായി എസ്എച്ച്എംയുപി സ്കൂളിനടുത്താണ് സംഭവം. ലഹരിക്കുപയോഗിക്കുന്ന സ്പ്രേ ആണോ എന്ന സംശയത്തിലാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്.
സ്ക്കൂളിന് അടുത്തുള്ള കടകളില്‍ നിന്ന് കണ്ടെത്തിയ 19 സ്പ്രേ കുപ്പികള്‍ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുട്ടികളുടെ കൈയില്‍ നിന്ന് വായില്‍ അടിക്കാവുന്ന തരത്തിലുള്ള സ്പ്രേ അധ്യാപകര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള അഞ്ച് സ്പ്രേ കുപ്പികള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും കണ്ടെത്തി.
മിഠായിയുടെ ദ്രാവകരൂപം എന്നു പറഞ്ഞാണ് സ്പ്രേ വില്‍പ്പന. ഇതുപയോഗിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് അധ്യാപകര്‍ പോലീസിന്റേയും ആരോഗ്യ വകുപ്പിന്റേയും സഹായത്തോടെ സ്പ്രേ വില്‍പ്പന നടത്തിയ കടയില്‍ പരിശോധന നടത്തിയത്.