കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് ഇനി കഥകള്‍ അയക്കില്ലെന്ന് മനോരമ ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്ററും എഴുത്തുകാരനുമായ പ്രമോദ് രാമന്. മാതൃഭൂമി ആഴ്ചപതിപ്പ് അസിസ്റ്റന്റ് എഡിറ്ററായിരുന്ന കമല്‍ റാം സജീവും കോപ്പി എഡിറ്ററായിരുന്ന മനില സി. മോഹനും രാജിവെച്ച പശ്ചാത്തലത്തിലാണ് പ്രമോദ് രാമന്റെ പ്രസ്താവന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രമോദ് രാമന്റെ പ്രതിക
രണം.
ഇന്ന് ഉച്ചയോടെ കമല്‍ റാം സജീവ് മാതൃഭൂമിയില്‍ നിന്നും രാജിവെച്ചിരുന്നു. ആഴ്ചപതിപ്പ് ചുമതലയില്‍ നിന്ന് നീക്കിയതിനു പിന്നാലെയായിരുന്നു കമല്‍ റാം സജീവിന്റെ രാജി. കമല്‍റാമിനു പുറമേ ആഴ്ചപ്പതിപ്പ് കോപ്പി എഡിറ്ററായിരുന്ന മനില സി മോഹനും സ്ഥാപനത്തില്‍ നിന്ന് രാജിവെച്ചിരുന്നു. രാജിക്കത്ത് നാളെ കൈമാറുമെന്ന് മനില പറഞ്ഞു. കമല്‍റാമിനെ ആഴ്ചപതിപ്പിന്റെ ചുമതലയില്‍ നിന്ന് നീക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും മനില പറഞ്ഞിരുന്നു.