തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കു തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിക്കാനിടയായ സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഡിവൈഎസ്പി കുറ്റക്കാരനാണെന്ന റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡിവൈഎസ്പി പ്രതിയായി ഉള്‍പ്പെട്ട കേസായതിനാല്‍ എഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതാണ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടായത്. ഇക്കാര്യത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.