പമ്പ: ചേര്‍ത്തല സ്വദേശി അഞ്ജുവും ഭര്‍ത്താവ് വിജിത്തും രണ്ടു കുട്ടികളും പമ്പയിലെത്തിയത് ബന്ധുക്കളറിയാതെ. ഇവര്‍ സന്നിധാനത്തെത്തിയത് ആരുടേയും നിര്‍ദേശ പ്രകാരമല്ലെന്ന് വിജിത്തിന്റെ അമ്മ.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെയാണ് പോലീസ് ചേര്‍ത്തലയിലെ
ബന്ധുക്കളെ വിളിച്ച് ഫോണ്‍ വിജിത്തിന് കൈമാറുകയായിരുന്നു. പ്രതിഷേധം ഉണ്ടാകുമെന്ന് കണ്ടതോടെ യുവതി മടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചു. ഭര്‍ത്താവ് നിര്‍ബന്ധിച്ചാണ് കൊണ്ടുവന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. മടങ്ങാന്‍ തയാറല്ലെന്ന നിലപാടില്‍ വിജിത്ത് ഉറച്ചുനിന്നതോടെ പോലീസ് വെട്ടിലായി. ‘വിജിത്തേ, അച്ചൂ… മടങ്ങി വരൂ എല്ലാവരും പേടിച്ചിരിക്കുകയാണ്’ എന്ന സഹോദരന്റെ സന്ദേശവും പോലീസ് വിജിത്തിന് കാട്ടിക്കൊടുത്തിട്ടും പിന്മാറാന് അദ്ദേഹം കൂട്ടാക്കിയില്ല.
യുവതിയെ മടക്കി കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ആലപ്പുഴയില്‍ നിന്നും പമ്പയിലേക്ക് തിരിച്ചിട്ടുണ്ട്. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് അഞ്ജുവും ഭര്‍ത്താവ് വിജിത്തും രണ്ട് കുട്ടികളും ഇരുമുടിക്കെട്ടുകളുമായി മലകയറാനെത്തിയത്.
ഞങ്ങള്‍ കല്ല്യാണത്തിന് പോയി വന്നപ്പോള്‍ വീട്ടില്‍ മകനെയും ഭാര്യയെയും കണ്ടില്ല നാല് മണിയോടുകൂടി ചാനലിലൂടെയാണ് അവര്‍ സന്നിധാനത്ത് എത്തിയെന്നറിയുന്നത്. വിജിത്തിന്റെ അമ്മ പറയുന്നു.
യുവതി കുടുംബ സമേതം സന്നിധാനത്തേക്ക് വരുന്നു എന്ന് വാര്‍ത്ത വന്നപ്പോള്‍ തന്നെ യുവാവ് പ്രാദേശിക സിപിഎം നേതാവിന്റെ അനുജനാണെന്നും,
പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് അഭിലാഷ് ഭാര്യയുമായി ശബരിമലയിലേക്ക് വന്നതെന്നായിരുന്നു സംഘപരിവാര്‍ നേതൃത്വത്തിലുള്ള ചാനല്‍ പ്രചാരണം നടത്തിയിരുന്നു.