ശബരിമല: അയ്യപ്പ വിഗ്രഹത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു വിട്ട് ഐക്യ മലയരയ മഹാസഭ നേതാവ് പികെ സജീവ്. ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിച്ചപ്പോള്‍ അടിച്ചുടച്ച അയ്യപ്പ വിഗ്രഹം (പലകഷണങ്ങള്‍ കെട്ടിവച്ച നിലയില്‍) എന്ന അടിക്കുറിപ്പോടെ അച്ചടിച്ച ചിത്രമാണ് സജീവ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
മറ്റ് രണ്ട് വിഗ്രഹങ്ങളുടെ ചിത്രങ്ങളും തീപിടുത്തതിന് മുന്‍പുള്ള ശബരിമലയിലെ ക്ഷേത്രത്തിന്റെ ചിത്രവും സജീവ് പുറത്തുവിട്ടിട്ടുണ്ട്. 1950ലെ ചിത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
തല്ലി തകര്‍ക്കപ്പെടുന്ന ദൈവങ്ങള്‍. യഥാര്‍ത്ഥ സ്വാമി അയ്യപ്പന്. പിന്നെയാണ് പൂര്‍ണമായി ശബരിമല ക്ഷേത്രം ബ്രാഹ്മണവല്ക്കരിക്കപ്പെടുന്നത്. ഇന്നീ കാണുന്ന സകല അനാചാരങ്ങളും നടന്നത്. സജീവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ലക്ഷ്മി രാജീവ് പറയുന്നു.
തങ്ങളുടെ പിതാക്കന്മാരെ 18 മലകളില്‍ നിന്നും അടിച്ചും ആട്ടിയോടിച്ചതിന്റെയും വലിയ ചരിത്രം ഉണ്ട്. അവരുടെ ദീനരോദനം ഞങ്ങളുടെ കാതുകളില്‍ കേള്‍ക്കുന്നു. നഷ്ടപ്പെട്ട ജീവനുകള്‍ക്കു പരിഹാരം മറ്റൊന്നില്ലെന്നും സജീവ് പറയുന്നു.
ശബരിമല തീവെച്ച സംഭവത്തില്‍ ഏറെ പീഡനങ്ങള്‍ നേരിട്ടത് മലയരയ സമൂഹമാണെന്നും ശബരിമല തീവയ്പ്പിന്റെ സത്യാവസ്ഥ പുറത്തു വരേണ്ടതുണ്ടെന്നും സജീവ് പറഞ്ഞു. തീപിടിച്ച ശേഷം വിഗ്രഹം അടിച്ചുടച്ചത് എന്തിനെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ആ റിപ്പോര്‍ട്ട് ഇനിയും പുറത്തു വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.