കോട്ടയം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിക്കുന്ന നിലപാട് പ്രശ്നം വഷളാക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. ശബരിമലയുടെ അധികാരം ദേവസ്വം ബോര്‍ഡിനാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രകോപനം സൃഷ്ടിക്കുന്നതിനാണെന്നും സുരേന്ദ്രന് പറഞ്ഞു.
ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകളെ തേടി പിടിച്ച് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ശബരിമല വിഷയത്തെ സവര്‍ണ്ണ- അവര്‍ണ്ണ പ്രശ്നമാക്കി മാറ്റുകയാണ്. സര്‍ക്കാര്‍ ആഗ്രഹിച്ചത് ശബരിമലയെ കലാപ ഭൂമിയാക്കാനാണെന്നും ബിജെപി നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.