കൊച്ചി: വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി. ബീന പോളും വിധു വിന്‍സന്റുമാണ് മന്ത്രിയെ കണ്ടത്. ആരോഗ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
ദിലീപ് വിഷയത്തില്‍ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം പരസ്യ നിലപാട് സ്വീകരിച്ചതിന്റെ കാരണവും വിശദാംശങ്ങളും ഇരുവരും മന്ത്രിയുമായി സംസാരിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണമെന്ന ആവശ്യവും ഇരുവരും ഉന്നയിച്ചുവെന്നാണ് വിവരം.