തിരുവനന്തപുരം: പിഎസ്സി നിയമനോപദേശം നല്കിയ 4000 പേര്‍ക്ക് ഉടന്‍ കണ്ടക്ടര്‍ നിയമനം നല്‍കാനാകില്ലെന്ന നിലപാട് ഹൈക്കോടതി അംഗീകരിച്ചതായി കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചു. ആവശ്യമില്ലെങ്കില്‍ ജീവനക്കാരെ നിയമിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വിധിച്ചു.
2013ല്‍ നിലവില്‍ വന്ന കണ്ടക്ടര്‍ പട്ടികയുടെ കാലാവധി 2016-ല്‍ അവസാനിച്ചു. ഇതില്‍പ്പെട്ട 4000 പേര്‍ക്കാണ് പിഎസ്സി നിയമനോപദേശം നല്‍കിയത്. എന്നാല്‍, ജീവനക്കാര്‍ അധികമാണെന്നും നിലവിലുള്ളവരെ പുനഃക്രമീകരണം നടത്തേണ്ടതുണ്ടെന്നും കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നു. ഇതിനെതിരേ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചിരുന്നു.