കൊച്ചി: ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ നടി അര്‍ച്ചന പത്മിനിയുടെ വെളിപ്പെടുത്തലില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ഷെറിന് സ്റ്റാന്‍ലിക്കും പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയ്ക്ക് എതിരെയും ഫെഫ്കയുടെ നടപടി.
പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ഷെറിന് സ്റ്റാന്‍ലിയെ ഫെഫ്ക അനിശ്ചിത കാലത്തേക്ക് സസ്പെന്റ് ചെയ്തു. ഷെറിനെ തിരിച്ചെടുത്തവര്ക്കും എതിരെ നടപടിക്കൊരുങ്ങി ഫെഫ്ക. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് ഭാരവാഹികളെ വിളിച്ചു വരുത്തി ഫെഫ്ക വിശദീകരണം ആവശ്യപ്പെട്ടു. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷായ്ക്കെതിരെയും ഷെറിനെ തിരികെയെടുത്തവര്ക്കെതിരെയും നടപടിയുണ്ടാകുമെന്നും സൂചന.
യൂണിയന്റെ പ്രസിഡണ്ടിനെയും സെക്രട്ടറിയുമാണ് ഫെഫ്ക വിളിച്ചുവരുത്തിയത്. ഷെറിന്റെ സസ്പെന്ഷന് നീട്ടണമെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് യൂണിയന് ഫെഫ്ക കത്തു നല്കി.
ഷെറിനെതിരെ പരാതി പറഞ്ഞ ശേഷം തനിക്ക് അവസരങ്ങള്‍ കുറഞ്ഞെന്നും എന്നാല്‍ ആരോപണ വിധേയനായ വ്യക്തി സജീവമായി ഇപ്പോഴും സിനിമാ ഫീല്‍ഡില്‍ നില്‍ക്കുന്നുണ്ടെന്നും അര്‍ച്ചന കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.