കൊച്ചി: കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎം കവര്‍ച്ച നടത്തിയ പ്രതികള്‍ സെക്കന്ദരാബാദില്‍ എത്തിയതായി സൂചന. തൃശൂരില്‍ നിന്നും രക്ഷപെട്ട ഏഴ് അംഗ എടിഎം കവര്‍ച്ചാ സംഘം സെക്കന്ദരാബാദില്‍ എത്തിയതായാണ് പോലീസിനു വിവരം ലഭിച്ചത്.
സെക്കന്ദരാബാദിലെ മാര്‍ക്കറ്റില്‍ കവര്‍ച്ച സംഘത്തിന്റെ മുഖ സാദൃശ്യം ഉള്ളവരെ കണ്ടെത്തിയതായുള്ള ചിത്രങ്ങള്‍ സെക്കന്ദരാബാദ് പോലീസ് കേരള പോലീസിനു കൈമാറി. അന്വേഷണസംഘം ഇത് പരിശോധിച്ചുവരികയാണ്.
അതേസമയം എടിഎം കവര്‍ച്ച നടന്ന ചാലക്കുടിയിലും കോട്ടയത്തും പോലീസ് വീണ്ടും പരിശോധന നടത്തും. കവര്‍ച്ചക്കാര്‍ വാഹനം മോഷിച്ച കോട്ടയത്തും വാഹനം ഉപേക്ഷിച്ച ചാലക്കുടിയിലുമാണ് അന്വേഷണ സംഘം വീണ്ടും എത്തുക മോഷ്ടാക്കള്‍ എങ്ങനെ കോട്ടയത്ത് എത്തി വാഹനം തട്ടിയെടുക്കാന്‍ ആരെങ്കിലും സഹായിച്ചോ എന്നിവ പരിശോധിക്കാനാണിത്.
കഴിഞ്ഞ ദിവസമാണ് ചാലക്കുടിയിലും കൊച്ചി ഇരുമ്പനത്തും വന്‍ എടിഎം കവര്‍ച്ച നടന്നത്. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കുത്തിതുറന്ന് പത്ത് ലക്ഷം രൂപ കവര്‍ന്നു. തൃപ്പൂണിത്തറ ഇരുമ്പനത്ത് എസ്ബിഐ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഇരുമ്പനത്തിന് പുറമെ കൊച്ചിയില്‍ മറ്റ് ചിലയിടങ്ങളിലും കവര്‍ച്ചാ ശ്രമവും നടന്നിരുന്നു.