കൊച്ചി: തൃശൂര്‍ കൊരട്ടിയില്‍ നടന്ന വന്‍ എടിഎം കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തകര്‍ത്ത് ഇരുപത്തഞ്ച് ലക്ഷം രൂപയാണ് മോഷ്ടിച്ചത്. പുലര്‍ച്ചെ നാല് അന്പതിനാണ് കൊരട്ടിയില്‍ മോഷണം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
മോഷ്ടാവിന്റെ മുഖവും മോഷണം നടന്ന സമയവും ഇതില്‍ വ്യക്തമാണ്. മുഖം ഭാഗികമായി മറച്ച മോഷ്ടാവിന്റെ കൈയില്‍ സ്പ്രേ പെയിന്റ് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് മോഷ്ടാവ് സിസിടിവി മറച്ചത്. ഒരു സിസിടിവി ക്യാമറ മറച്ചെങ്കിലും രണ്ടാമത്തെ ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞു. ഒരേ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.