കുപ്പാടി: വയനാട് കോളനി ഭൂമിയില്‍ നിന്ന് മുറിച്ച് വനംവകുപ്പിന്റെ കുപ്പാടി മരം ഡിപ്പോയില്‍ ലേലത്തിന് വെച്ച വീട്ടിമരത്തിന് റെക്കോര്‍ഡ് വില. സിടി ഇനത്തില്‍പ്പെട്ട മരം 10,58,260-രൂപയ്ക്കാണ് വിറ്റത്.
ഒരു ക്യുബിക്ക് മീറ്ററിന് 7,15,000-രൂപ (ഒരു ക്യുബിക്ക് അടിക്ക് 20,500-രൂപ) വീതമായിരുന്നു. എറണാകുളത്തുള്ള ജംവുഡ് ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ടിങ് കമ്പനിയാണ് ലേലത്തില്‍ കൊണ്ടത്.
ബത്തേരി മരംഡിപ്പോയിലെ ലേലചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് ലഭിച്ചതെന്ന് കുപ്പാടി ഫോറസ്റ്റ് ഡിപ്പോ റെയ്ഞ്ച് ഓഫീസര്‍ പി. ആശാലത പറഞ്ഞു. വയനാട് കോളനി ഭൂമിയിലെ തോമാട്ടുചാല്‍ വില്ലേജില്‍ നിന്നുമാണ് വലിയ വീട്ടിമരത്തിന്റെ കഷണം കൊണ്ടുവന്നത്. റൗഡ് ബോള്‍ ഇനത്തിലാണ് വില്‍പ്പനയ്ക്ക് വെച്ചത്.