കോഴിക്കോട്: വിഖ്യാത നോവലായ ‘രണ്ടാമൂഴം’ അടിസ്ഥാനമാക്കി എംടി വാസുദേവന്‍ നായര്‍ രചിച്ച തിരക്കഥ ഉപയോഗിക്കുന്നതിന് സംവിധായകന് വിഎ ശ്രീകുമാര്‍ മേനോന് കോടതി വിലക്ക്.
എംടി വാസുദേവന്‍ നായര്‍ നല്കിയ പരാതി പരിഗണിച്ച് കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. ശ്രീകുമാര്‍ മേനോനും നിര്‍മാണ കമ്പനിക്കും നോട്ടീസ് അയക്കാനും ഉത്തരവായി. കേസ് വീണ്ടും ഒക്ടോബര്‍ 25 ന് പരിഗണിക്കും. സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാല്‍ തിരക്കഥാകൃത്തുകൂടിയായ എംടി സിനിമാ പ്രോജക്ടില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും കൈമാറിയ തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എംടി കോടതിയെ സമീപിച്ചത്. തിരക്കഥ കൈമാറുന്ന മുറയ്ക്ക് മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചു നല്‍കാമെന്നും കോടതിയില്‍ നല്കിയ ഹര്‍ജിയിലുണ്ട്.