കൊച്ചി: ഇന്ത്യന്‍ ഭരണഘടനയെ പരസ്യമായി അധിക്ഷേപിച്ച് സംഘപരിവാര്‍ പ്രവര്ത്തകന്. കഴിഞ്ഞ ദിവസം കുമ്പഴയില്‍ നടന്ന നാമ ജപ ഘോഷയാത്രയ്ക്കിടെയാണ് ആര്‍എസ്എസ് നേതാവ് ഭരണഘടനയെ അധിക്ഷേപിച്ചുകൊണ്ട് കത്തിച്ചു കളയേണ്ടതാണെന്ന് പറഞ്ഞു.
പ്രമുഖ ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷക പരിഷത് ജില്ലാ പ്രസിഡന്റുമായ മുരളീധരന് ഉണ്ണിത്താനാണ് ഇന്ത്യന്‍ ഭരണഘടനയെ അപമാനിച്ച് സംസാരിച്ചത്.
മുരളീധരന് ഉണ്ണിത്താന്റെ വാക്കുകളിങ്ങനെ: ‘ഇന്ത്യന്‍ ഭരണഘടന എഴുതി വച്ചത് കോട്ടിട്ട സായിപ്പന്മാര്, ഈ പണ്ടാരം ചുടേണ്ട കാലം കഴിഞ്ഞു, ആ കാലം വരും, സംശയം വേണ്ട’.