കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ മുഖ്യമന്തി പിണറായി വിജയനെ വീട്ടമ്മ ജാതിപേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ ഞെട്ടലൊന്നുമില്ലെന്ന് രശ്മി നായര്‍.
മോള്‍ക്ക് നങ്ങേലി എന്നാണു പേരിട്ടത് എന്നറിഞ്ഞപ്പോള്‍ ‘കുടുംബത്തില്‍ പിറന്ന നായര്‍ കുലസ്ത്രീകള്‍’ഒക്കെ എന്നോട് ചോദിച്ചത് കണ്ട പൊലയന്മാരുടെ പേരാണോ കുഞ്ഞിനിടുന്നത് എന്നായിരുന്നെന്നും രശ്മി ഫേസ്ബുക്കില്‍ കുറിച്ചു.
ഹിന്ദു ഐക്യം ഉണ്ടാക്കാന്‍ ഇവന്മാരുടെ പിറകെ കൊടിയും പിടിച്ചു നടക്കുന്ന ഈഴവര്‍ക്കും ദളിതര്‍ക്കും വേണമെങ്കില്‍ ഞെട്ടാം. കാരണം ജാഥ കഴിഞ്ഞു കൊടയും മടക്കി വച്ചിട്ട് നിങ്ങള്‍ പോയിക്കഴിയുമ്പോള്‍ ഇവര്‍ പറയുക ആ ചോവ*****മോന് പോയി എന്നാകുമെന്നും രശ്മി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയെ വീട്ടമ്മ തെറിവിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ചെറുകോല്‍ സ്വദേശിനി മണിയമ്മക്കെതിരെ പോലീസ് കേസെടുത്തു. എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി സുനില്‍ കുമാര്‍ നല്കിയ പരാതിയിലാണ് കേസ്.
പിണറായി വിജയന്റെ ഈഴവ ജാതിയെ പരാമര്‍ശിച്ചാണ് വീട്ടമ്മ തെറി പറഞ്ഞിരിക്കുന്നത്. ഈഴവ ജാതിക്ക് കൊച്ചിതിരുവിതാംകൂര്‍ മേഖലകളില്‍ ചോകാന് എന്നും വിളിപ്പേരുണ്ട്. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചേദ്യത്തോടാണ് സ്ത്രീയുടെ ഇത്തരമൊരു അധിക്ഷേപ പരാമര്‍ശം. ‘ഇതിനു മുമ്പുള്ള കാര്യങ്ങള്‍ക്കൊക്കെ പിണറായി എന്തു ചെയ്തു. ആ ചോകു*മോന്റെ മോന്തയടിച്ച് പറിക്കണം’ എന്നാണ് സ്ത്രീ പ്രതികരിച്ചത്. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന നാമജപ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരാണ് പ്രതികരിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിക്കെതിരെയും വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും ശക്തമായ പ്രക്ഷോഭമാണ് എന്‍എസ്എസും ആര്‍എസ്എസും തന്ത്രികുടുംബവും പന്തളം രാജകുടുംബവും നടത്തുന്നത്.