തൃശ്ശൂര്‍: രാഗം തിയ്യേറ്റര്‍ വീണ്ടും വരുമ്പോള്‍ തൃശൂര്കാര് ഗൃഹാതുരതയോടെ ഓര്‍ക്കുകയാണ് ആ രാഗം കാലം. ഒരു കാലത്ത് തൃശൂരിലെ എല്ലാ ഗഡികളുടെയും ഉല്‍സവപ്പറമ്പായിരുന്നു രാഗം തിയ്യേറ്റര്‍. നീണ്ട 40 വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം 2015 ലാണ് പ്രദര്‍ശനം അവസാനിപ്പിക്കുന്നത്. രാഗം ഷോ അവസാനിപ്പിച്ചത് തൃശ്ശൂര്‍ക്കാരുടെ ഉള്ളില്‍ ഒരു വിങ്ങലായി അവശേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുത്തന്‍ സങ്കേതിക വിദ്യയുമായി രാഗം വീണ്ടും തിരിച്ച് വന്നിരിക്കുകയാണ്.
രാഗത്തിന്റെ തിരിച്ച് വരവ് ഒരു വെടിക്കെട്ട് ചിത്രത്തിലൂടെയാണ്. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍-നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലൂടെയാണ് രണ്ടാം വരവിലെ കന്നി ചിത്രം. നിവിന്‍ പോളി ഉള്‍പ്പെടെയുള്ള കായംകുളം കൊച്ചുണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രം കാണുന്നത് രാഗത്തിലൂടെയായിരിക്കും.
1947 ആഗസ്റ്റ് 24 നാണ് രാഗത്തില്‍ ആദ്യ ഷോ നടക്കുന്നത്. രാമു കാര്യാട്ടിന്റെ നെല്ല് 50 ദിവസം തുടച്ചയായി രാഗത്തില്‍ ഓടിയിരുന്നു. മലയാള സിനിമയിലെ അന്നത്തെ പ്രമുഖ താരങ്ങളെല്ലാം രാഗത്തില്‍ എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന തിയ്യേറ്ററായിരുന്നു ഇത്.
ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അമ്പു’, ആദ്യത്തെ 70 എംഎം ചിത്രം പടയോട്ടം’, ആദ്യത്തെ ത്രീഡി സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന്’ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ അന്യ ഭാഷ ചിത്രങ്ങളായ ഷോലെ’, ബെന്ഹര്’, ടൈറ്റാനിക്’ തുടങ്ങിയ ചിത്രങ്ങളും രാഗത്തില്‍ എത്തിയിരുന്നു. രാഗത്തിന്റെ തിരിച്ചു വരവ് ആഘോഷമാക്കുകയാണ് തൃശൂരിലെ സിനിമ പ്രേമികള്‍.