കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ മദ്യപാനവും നടത്തി. വധക്കേസ് പ്രതികളുള്‍പ്പെടെ 5 തടവുകാര്‍ പരസ്യമായി മദ്യപാനം നടത്തി. സെല്‍ മറച്ചു കര്ട്ടന് കെട്ടിയതിനാല്‍ മദ്യപാനം ചെയ്യുന്നത് ജയില്‍ അധികൃതര്‍ക്ക് ദൃശ്യമായില്ല.
എന്നാല്‍ സഹതടവുകാര്‍ മദ്യപാനത്തെ എതിര്ത്തതോടു കൂടി സെല്ലിനുള്ളിലെ മദ്യപാനം ജയില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത് .സെല്‍ പരിശോധനയില്‍ മദ്യകുപ്പികളും ഗ്ലാസുകളും പിടിച്ചെടുക്കുകയും ചെയ്തു.
എന്നാല്‍ ജയിലിലെ 5ാമത്തെ ബ്ലോക്കിലെ പിന്‍വശത്തുനിന്നും കഞ്ചാവും പോലീസ് പിടികൂടിയിരുന്നു. സെല്ലിനുള്ളിലെ മദ്യപാനം അധികാരികളെ അറിയിക്കാതെ മൂടിവെക്കാന്‍ ശ്രമിക്കപ്പെടുകയും ചെയ്തു.