തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്കെതിര എന്‍എസ്എസ് പുനഃപരിശോധനാ ഹര്‍ജി നല്കി. വിധിക്ക് എതിരായ ആദ്യ പുനഃപരിശോധന ഹര്‍ജിയാണ് എന്‍എസ്എസിന്റേത്. ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ നിയമപരമായി ഗുരുതര പിഴവുകളുണ്ട്.
അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന കണ്ടെത്തല്‍ തെറ്റാണ്. നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതിന് പൗരാണിക തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. കേസുമായി ബന്ധമില്ലാത്ത മൂന്നാംകക്ഷിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് വിധി.
ഭരണഘടനയുടെ 14ആം അനുച്ഛേദ പ്രകാരം ആചാരങ്ങള്‍ പരിശോധിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാകും. പുനഃപരിശോധന ഹര്‍ജി പരിഗണിച്ചു തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും എന്‍എസ്എസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.