പാറശാല: അക്രമം തുടര്‍ക്കഥയാവുന്ന ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്. നെയ്യാറ്റിന്‍കര എന്‍എസ്എസ് യൂണിയന്റെ അടിയന്തര യോഗമാണ് തീരുമാനം എടുത്തത്.
എസ്എഫ്ഐ, എബിവിപി സംഘര്‍ഷത്തെ തുടര്‍ന്നാണ് തീരുമാനം കോളജില്‍ എസ്എഫ്ഐയുടെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അക്രമങ്ങള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ ഗുരുതര സാഹചര്യമാണു പ്രദേശത്തുള്ളത്. അക്രമങ്ങള്‍ തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും അവധി നല്കുന്നതല്ലാതെ ചര്‍ച്ചകള്‍ നടത്താന്‍ വിടിഎം എന്‍എസ്എസ് കോളജ് അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.