തൊടുപുഴ: അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പു ലഭിച്ചതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. രാവിലെ 11 മണിക്കാണ് മുന്‍കരുതലിന്റെ ഭാഗമായിട്ടാണു ഷട്ടര്‍ തുറന്നത്. ഒരു ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ അന്‍പതിനായിരം ലിറ്റര്‍ വെള്ളമാണു പുറത്തേക്കൊഴുക്കുക.
ഒരു ഷട്ടര്‍ മാത്രം തുറക്കുന്നതുകൊണ്ട് ആശങ്കവേണ്ടെന്ന് വൈദ്യുതിബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പെരിയാറിന്റെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ച് മണിവരെ ഇതേ നില തുടരും വൈകുന്നേരത്തെ യോഗത്തിന് ശേഷമായിരിക്കും ഷട്ടര്‍ അടയ്ക്കണോ എന്ന് തീരുമാനിക്കുക. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി ഉയര്‍ന്നു. 3474 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
കോഴിക്കോടിന്റെ മലയോര മേഖലയിലുള്‍പ്പെടെ കനത്തമഴ തുടരുകയാണ്.
കോഴിക്കോട് കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഒരടിവരെ ഉയര്‍ത്തി. ഒന്നര അടിവരെ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പുണ്ട്. താമരശേരി കണ്ണപ്പന്കുണ്ടിനോട് ചേര്‍ന്നുള്ള വനമേഖലയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ പുഴയിലെ നീരൊഴുക്ക് കുറഞ്ഞു. കലക്ട്രേറ്റില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്.
കേരളതീരത്തുനിന്ന് ഏകദേശം 500 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ലക്ഷദ്വീപിനും മാലദ്വീപിനുമിടയില്‍ ന്യൂനമര്‍ദം രൂപം കൊണ്ടു. ഇന്നു രാവിലെയോടെ തീവ്രവും വൈകിട്ടോടെ അതിതീവ്രവുമാകുന്ന ന്യൂനമര്‍ദം രാത്രി ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ‘ലുബാന്’ ചുഴലിക്കാറ്റ് ലക്ഷദ്വീപിനു പടിഞ്ഞാറു വഴി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. കേരളത്തില്‍ ഇന്നു മുതല്‍ 9 വരെ കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യത