കോട്ടയം: കെവിന് വധക്കേസ് വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ ഇന്ന് കോട്ടയം സെഷന്‍സ് കോടതിയില്‍ തുടങ്ങി. കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന കേസ് ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നീനുവിനെ വിവാഹം കഴിച്ചതിന് പിതാവ് ചാക്കോയും സഹോദരന് ഷാനു ചാക്കോയും സംഘം ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ 14 പ്രതികളാണുള്ളത്. നിയമ വാഴ്ചക്കെതിരെയുള്ള വെല്ലുവിളിയാണ് കെവിന്റെ കൊലപാതമെന്നാണ് പ്രോസിക്യൂഷന് വാദം.
കഴിഞ്ഞ മെയ് 27നാണ് കെവിനെ തട്ടിക്കൊണ്ട് പോയത്. 28ന് കെവിന്റെ മൃതദേഹം തെന്മലയില് നിന്ന് കണ്ടെത്തി. സംഭവം നടന്ന് നാല് മാസം കഴിയുമ്പോഴാണ് വിചാരണ തുടങ്ങുന്നത്. ഗുഢാലോചനക്കേസില്‍ അറസ്റ്റിലായ നീനുവിന്റെ അച്ഛന് ചാക്കോ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷയും നല്കി.
ചാക്കോയുടെ ജാമ്യാപേക്ഷ നേരത്തെ മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ട് പോകുമ്പോള്‍ വണ്ടിയോടിച്ചിരുന്ന രണ്ട് പേരും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.