കൊല്ലം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ അനുകൂല നിലപാടെടുത്തതിന് ഡിസിസി യോഗത്തില്‍ പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. രൂക്ഷമായ വാക്കേറ്റത്തില്‍ ഡിസിസി യോഗം അല്‍പ്പസമയം നിര്‍ത്തിവച്ചു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് അനുകൂലമായി നിലപാട് എടുത്തതിനാണ് വിമര്‍ശനം. സുപ്രീംകോടതി വിധിക്കെതിരെ പ്രമേയം പാസാക്കണമെന്ന് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു.
ഒരു ഭക്ത എന്ന നിലയില്‍ ശബരിമലയില്‍ പോകണമെന്ന ആഗ്രഹമുള്ള ആളാണ് താന്‍. സ്ത്രീ പുരുഷ വിവേചനം പാടില്ല. ആര്‍ത്തവം അശുദ്ധിയാണെന്ന് കരുതുന്നില്ലെന്നും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.