തൃശൂര്‍: ഇത്തവണ മഴ കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിക്കുകയാണ് ജില്ലാ കലക്ടര്‍മാര്‍.
അതേസമയം, മഴ അവധികള്‍ പ്രഖ്യാപിക്കുന്നതില്‍ തൃശൂര്‍ കലക്ടര്‍ക്ക് ഇത്തിരി പിശുക്കാണെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കലക്ടര്‍ അനുപമ ഐഎഎസ്.
മറ്റു ജില്ലകളിലെല്ലാം അവധികള്‍ പ്രഖ്യാപിക്കുമ്പോള്‍ തൃശൂരിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സില്‍ ഉയര്‍ന്ന ചോദ്യമാണ് കളക്ടര്‍ക്ക് അവധി തരാന്‍ ഇത്ര മടി?
പഠിക്കാന്‍ മിടുക്കിയായിരുന്നത് കൊണ്ടാണെന്നായിരുന്നു ഭൂരിപക്ഷം പേരുടെയും അഭിപ്രായം. എന്നാല്‍ സംഗതി അതല്ല. ശരിക്കും എന്തിനാണ് അവധി നല്കാന് ഇത്ര പിശുക്ക് കാണിക്കുന്നതെന്ന ചോദ്യത്തിന് അനുപമയുടെ മറുപടി ഇങ്ങനെയാണ്;
”ഒരു ദിവസം അവധി കൊടുത്താല്‍ പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമാക്കണം. അങ്ങനെ വരുമ്ബോള്‍ കുട്ടികള്‍ക്കു തന്നെയാണ് നഷ്ടം. ശനിയാഴ്ചയിലെ അവധി നഷ്ടപ്പെടും. ശനിയും ഞായറും തുടര്‍ച്ചയായി അവധി കിട്ടുന്നതല്ലേ നല്ലത്”. ഇതായിരുന്നു കലക്ടറുടെ മറുപടി.
മറ്റു ജില്ലകളെ അപേക്ഷിച്ച് തൃശൂരില്‍ മഴക്കെടുതി അത്ര രൂക്ഷമല്ലായിരുന്നു. തീരപ്രദേശത്തും ചേര്‍പ്പ് മേഖലയിലുമായിരുന്നു മഴക്കെടുതി. ഓരോ ദിവസത്തെ സ്ഥിതി അതതു തഹസില്‍ദാര്‍മാരോട് പഠിച്ച ശേഷമാണ് അവധി പ്രഖ്യാപിച്ചത്.
അല്ലാതെ, മഴ പെയ്താല്‍ ഉടനെ അവധി പ്രഖ്യാപിക്കാന്‍ കഴിയില്ലല്ലോ?. അങ്ങനെയാണെങ്കില്‍ ജൂണ്‍, ജുലൈ മാസത്തില്‍ അവധി പ്രഖ്യാപിക്കാന്‍ മാത്രമേ നേരംകാണൂ.’
ഒരു ദിവസം മാത്രമാണ് ജില്ലയില്‍ മൊത്തം സ്കൂള്‍ അവധി കൊടുത്തത്. പിന്നെ, താലൂക്കുകളിലും വിദ്യാഭ്യാസ ജില്ലകളും അടിസ്ഥാനമാക്കിയായിരുന്നു അവധി.