തൃശൂര്‍: ഹിന്ദു സമൂഹം ആവശ്യപ്പെടാതെ ശബരിമല കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് സ്ത്രീകള്‍ കൂടിയെത്തുന്നതോടെ ശബരിമലയില്‍ ലഭിക്കുന്ന അധിക വരുമാനത്തെ ലക്ഷ്യം വച്ചു കൊണ്ടാണെന്ന ആരോപണവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല ടീച്ചര്‍. തൃശൂരില്‍ സംഘടിപ്പിച്ച സദ്ഭാവനാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
എന്നാല്‍ കേരളത്തിലെ ഹൈന്ദവ സമൂഹം ഇനി കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ കറവപ്പശുക്കളാകാന്‍ തയാറല്ല. കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കറവപ്പശുവായി മാറിയിരിക്കുകയാണ് ശബരിമലക്ഷേത്രം.
പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള് അദ്ധ്യക്ഷത വഹിച്ചു. യോഗി കൃഷ്ണാനന്ദ ഗിരി സ്വാമിജി ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ശ്രീനിവാസന്, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി പിആര്‍ ഉണ്ണി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ബാലന് പണിക്കശ്ശേരി, മണി വ്യാസപീഠം, അഡ്വ. സഞ്ജയ്, മധു കുറ്റുമുക്ക്, സരള ബാലന്, രാമദാസമേനോന് എന്നിവര്‍ പങ്കെടുത്തു.