കുമ്പള: സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന മറുനാടന്‍ യുവാവിന് പിഴയിട്ട് ഹൈവേ പോലീസ്. മംഗല്‍പ്പാടി കുക്കാറില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി കാസിമി(26)നാണ് പിഴ ചുമത്തിയത്.
ബുധനാഴ്ച രാവിലെ മംഗല്‍പ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനുസമീപം ദേശീയപാതയില്‍വെച്ചാണ് സംഭവം. സൈക്കിളില്‍ അമിതവേഗത്തിലായിരുന്ന യുവാവിനെ പോലീസ് കൈകാണിച്ച് നിര്‍ത്തുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തതായി പറയുന്നു.
പിന്നീട് 2000 രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു. കൈയില്‍ പണമില്ലെന്ന് കരഞ്ഞുപറഞ്ഞപ്പോള്‍ പിഴ 500 രൂപയില്‍ ഒതുക്കി. പോലീസ് നല്കിയ രശീതില്‍ kl 14 q7874 എന്ന നമ്പര്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്കൂട്ടര്‍ യാത്രക്കാരനാണ് പിഴ നല്‍കിയതെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ഹൈവേ പോലീസ് അധികൃതര്‍ പറഞ്ഞു.