മലപ്പുറം: നിരോധിച്ച തുര്‍ക്കി നോട്ടുകളുമായി അഞ്ചുപേര്‍ നിലമ്പൂര്‍ പോലീസ് പിടിയില്‍.
കാസര്‍കോട്, മലപ്പുറം സ്വദേശികളായ അഞ്ച് യുവാക്കളാണ് പിടിയിലായത്. 198 നോട്ടുകള്‍ ഇവരില്‍ നിന്നും കണ്ടെത്തി.
9 കോടി 90 ലക്ഷം രൂപയുടെ മൂല്യം വരുന്ന നോട്ടുകളാണ് പിടിയിലാകുമ്പോള്‍ ഇവരുടെ കയ്യിലുണ്ടായിരുന്നത്. കാറില്‍ സഞ്ചരിക്കവേ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. നിരോധിച്ച ഈ നോട്ടുകള്‍ എന്ത് ഉദ്ദേശത്തോടെയാണ് ഇവര്‍ കൈയ്യില്‍ വെച്ചതെന്ന് വ്യക്തമല്ല.