തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ട ശാസ്ത്രജ്ഞന് നമ്പി നാരായണന് പത്മാപുരസ്കാരം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി രാജീവ് ചന്ദ്രശേഖരന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്ത് അയച്ചു.
കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ട നമ്പി നാരായണന് നേരിട്ട അധിക്ഷേപങ്ങള്‍ക്ക് കേവലം 50 ലക്ഷം രൂപ മാത്രം നല്കിയാല് മതിയാകില്ല, അദ്ദേഹം നല്കിയ സേവനങ്ങള്‍ മുന്‍ നിര്‍ത്തി പത്മാ പുരസ്കാരം നല്‍കേണ്ടതാണെന്ന് രാജീവ് ചന്ദ്രശേഖരന് കത്തില്‍ ആവശ്യപ്പെടുന്നു.
തിന്മയുടെ മേല്‍ നന്മയുടെ വിജയം കണക്കാക്കിക്കൊണ്ട് നമ്പി നാരായണന് പുരസ്കാരം നല്കാന് കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. നമ്പി നാരായണന് എട്ടാഴ്ചയ്ക്കകം 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്കാന് മന്ത്രി സഭ തീരുമാനിച്ച വിവരം മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു.