തൃശ്ശൂര്‍: അല്പം തടി കൂടുതലുള്ളവര്‍ എപ്പോഴും സൗന്ദര്യ സങ്കല്പ്പങ്ങളില് നിന്ന് പുറത്താണ്. എന്നാല്‍ ഭാര്യയ്ക്ക് തടി കൂടുതലാണെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മാസ്സ് മറുപടി നല്കി ബ്ലോഗര്‍ സുജിത് ഭക്തന്.
തടിയിലല്ല, മനസ്സിലാണ് കാര്യമെന്ന സുജിത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭാര്യ ശ്വേതക്കൊപ്പം മൂന്നാറില്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണ് അതിനിടെയാണ് സുജിത് ഫേസ്ബുക്ക് ലൈവിലെത്തിയത്.
ഭാര്യ ശ്വേതയെയും ഒപ്പം നിര്‍ത്തിയാണ് സുജിത് സംസാരിക്കുന്നത്.
‘എല്ലാവരും പറയുന്നു, ശ്വേതക്ക് തടി കൂടുതലാണെന്ന്. എനിക്ക് തടിയില്ലേ? തടി മാത്രമെ ഉള്ളൂ, ഈ ഹൃദയം വളരെ ചെറുതാണ്. ഈ മനസ്സ് വളരെ ശുദ്ധമാണ്. എനിക്ക് തടിയുള്ളവരെ ഇഷ്ടമാണ്. തടിയുള്ളവര്‍ക്കും ഇവിടെ ജീവിക്കണ്ടേ?
”ചിലര്‍ വളരെ മോശമായാണ് കമന്റിടുന്നത്. അങ്ങനെയൊന്നും ചെയ്യരുത്. എല്ലാവര്ക്കും അവരുടേതായ സൗന്ദര്യമുണ്ട്. ബാഹ്യസൗന്ദര്യത്തിലല്ല കാര്യം, മനസ്സിലാണ്”, സുജിത് പറയുന്നു.
വീഡിയോയ്ക്കിടയില്‍ ഞാന്‍ ഇതിനെയെല്ലാം പോസിറ്റീവ് ആയാണ് കാണുന്നതെന്ന് ശ്വേത പറയുന്നുണ്ട്.