തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ ശിവസേന പിന്‍വലിച്ചു. ശിവസേന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയുടെ സൂചനയായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്നും ശിവസേന കേരള രാജ്യപ്രമുഖ് എംഎസ് ഭുവനചന്ദ്രന് അറിയിച്ചു. പകരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
അതേസമയം, ആരോഗ്യ സര്‍വകലാശാല, കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളുടെ പരീക്ഷകളൊന്നും മാറ്റി വച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
ഭരണഘടനയെക്കാള്‍ പഴക്കമുള്ളതാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍. ക്ഷേത്ര തന്ത്രിക്കും ആചാര്യന്മാര്ക്കുമാണ് അതു നിശ്ചയിക്കാനുള്ള അവകാശം. വിവിധ മതവിശ്വാസികളുടെ ആരാധനാ കേന്ദ്രമാണു ശബരിമല. അഞ്ചംഗ ബെഞ്ചിലെ ഒരു ജഡ്ജി തന്നെ തീരുമാനത്തോടു വിയോജിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.