എരുമേലി: ശബരിമലയിലും എരുമേലിയിലും ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് വാവര് പള്ളിയിലും ദര്‍ശനത്തിന് തടസ്സമുണ്ടാകില്ലെന്ന് എരുമേലി മഹല്ല് കമ്മറ്റി.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളിലെ കീഴ്വഴക്കം ഇനിയും തുടരുമെന്ന് എരുമേലി മഹല്ല് ജമാ അത്ത് പ്രസിഡന്റ് അഡ്വ: പിഎച്ച് ഷാജഹാന് പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിയോട് പ്രതികരികരിക്കുകയായിരുന്നു ജമാഅത്ത് പ്രസിഡന്റ്. ശബരിമലയിലും എരുമേലിയിലും ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ അടക്കമുള്ള തീര്‍ത്ഥാടകര്‍ എരുമേലി വാവര് പള്ളിയില്‍ (നൈനാര്‍ പളളി) എത്താറുണ്ട്.
പള്ളിക്ക് വലം വെച്ച് പേട്ടതുള്ളല്‍ നടത്താറുമുണ്ട്. പരമ്പരാഗതമായി ഇത് നടന്നുകൊണ്ടിരിക്കുന്നു. ഇത് ഇനിയും തുടരും- പ്രസിഡന്റ് പറഞ്ഞു.
പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് തടസമില്ല. സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മഹല്ല് മുസ്ലീം ജമാ അത്ത് ഭാരവാഹികള്‍ വ്യക്തമാക്കി.