തിരുവനന്തപുരം: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി സന്ദേശങ്ങളാണ് പ്രചരിക്കുന്നത്.
മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിധത്തിലുള്ള വ്യാജ വീഡിയോകളും ചിത്രങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍, ഇതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ തയ്യാറെടുക്കുകയാണ് കേരള പോലീസ്.
ഇത്തരം പ്രവണതകള്‍ സമൂഹത്തിന്റെ ഐക്യത്തിനും സമാധാനത്തിനും എതിരെയുള്ള വെല്ലുവിളിയാണ്. നമ്മുടെ നാടിന്റെ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും കേരള പോലീസ് വ്യക്തമാക്കുന്നു.