തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങാവാന്‍ ചരക്ക് സേവന നികുതിയില്‍ അധികസെസ് ഏര്‍പ്പെടുത്തുന്നത് പരിശോധിക്കാനായി ഏഴംഗ മന്ത്രിതല സമിതിക്ക് രൂപം നല്‍കും. പ്രത്യേക സെസ് ഏര്‍പ്പെടുത്തുന്നതിനെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയും ഭൂരിപക്ഷം സംസ്ഥാന ധനമന്ത്രിമാരും പിന്തുണച്ചതായി യോഗ ശേഷം ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സെസ് ഏര്‍പ്പെടുത്താന്‍ തടസ്സമില്ലെന്ന് അരുണ്‍ ജെയ്റ്റിലി യോഗത്തില്‍ അഭിപ്രായപ്പെട്ടു.
ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്.
അടിയന്തരഘട്ടങ്ങളില്‍ സംസ്ഥാനത്തെ സഹായിക്കാന്‍ അധികനികുതി ഏര്‍പ്പെടുത്താന്‍ ഭരണഘടനയുടെ 279-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്. സെസ് ശേഖരിക്കേണ്ട ഫോര്‍മുല മന്ത്രിതല സമിതി ഉടന്‍ തയ്യാറാക്കും. സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിനുശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. എസ്ജിഎസ്ടിയില്‍ സെസ്, അഖിലേന്ത്യാടിസ്ഥാനത്തില്‍ സെസ്, ഒന്നോ രണ്ടോ ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഇതില്‍ ഏതുവേണമെന്ന് സമിതി തീരുമാനിക്കും. അഭിപ്രായസമന്വയത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. ആഡംബര കാറുകള്‍ക്കും മറ്റും അധിക സെസ് ചുമത്താമെന്ന് നിര്‍ദേശമുണ്ട്.