പാല: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിസി ജോര്‍ജ് എംഎല്‍എ സന്ദര്‍ശിച്ചു. നിരപരാധിയെ ജയിലില്‍ അടച്ചിരിക്കുന്നതിന്റെ ശിക്ഷ ഇടിത്തീയായി വരും, താന്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ കൈ മുത്തി വണങ്ങിയെന്നും പിസി ജോര്‍ജ് പറഞ്ഞു
ഫ്രാങ്കോ ബിഷപ്പിനെ ജയിലിലാക്കിയത് മാധ്യമപ്രവര്‍ത്തകരാണ് അദ്ദേഹം നിരപരാധിയാണെന്ന് എനിക്ക് നൂറു ശതമാനം ബോധ്യമായിട്ടുണ്ടെന്നും ജയില്‍ സന്ദര്‍ശനം കഴിഞ്ഞ ശേഷം പിസി ജോര്‍ജ് പ്രതികരിച്ചു. മുക്കാല്‍ മണിക്കൂറോളം പിസി ജോര്‍ജ് ഫ്രാങ്കോയുമായി കൂടിക്കാഴ്ച നടത്തി.
ഇതിനിടെ തന്നെ അധിക്ഷേപിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പിസി ജോര്‍ജിനെതിരെ പീഡനത്തിനിരയായ കന്യസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. അന്വേഷണത്തിനായി കോട്ടയം എസ്പി വൈക്കം ഡിവൈഎസ്പിക്ക് പരാതി കൈമാറി പരാതി നിയമപരമായി നേരിടുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.
പിസി ജോര്‍ജിനെ കൂടാതെ പാലാ രൂപത സഹായ മെത്രാന് ജേക്കബ് മുരിക്കന്‍ രൂപത വാക്താവ് മാത്യു ചന്ദ്രന്‍കുന്നേല്‍, തുടങ്ങിയവരും ഇന്ന് ഫ്രാങ്കോയെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.