തിരുവനന്തപുരം: രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് എസ്യുടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന് ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് വിഎസ് ആശുപത്രി വിട്ടത്.
ബുധനാഴ്ചയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തില്‍ ക്രമാതീതമായ വ്യത്യാസം ഉണ്ടാവുകയും പനി വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂത്രത്തില്‍ അണുബാധയുണ്ടെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡോ.ഭരത്ചന്ദ്രന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ ചികിത്സയിലായിരുന്നു വിഎസ് പനി വിട്ടുമാറാത്ത കാരണം രണ്ടാഴ്ചയായി പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല.